Thursday, December 25, 2008

വര്‍ഷം 2008
സുഹൃത്തെ പറയാതിരിക്കാന്‍ വയ്യ സത്യത്തില്‍ നല്ലൊരു നാളയെ ഞാന്‍ സ്വപ്നം കാണുന്നൊന്നും ഇല്ല പക്ഷെ ആഗ്രഹമുന്ട് ആഗ്രഹിക്കുന്നതൊന്നും അല്ലല്ലോ നമ്മള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നത്
ആഗോള മാന്ദ്യം ,കറന്റ് കട്ട്, കുടിവെള്ള പ്രശ്നം, പഴയ മുദ്രാവാക്യം, സിക്കിം ലോട്ടറി, മുംബൈ ആക്രമണം , ബുഷ് പോയി ഒബാമ, മൂന്നാര്‍, മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കുട്ടി സിനിമകള്‍, ഷെയര്‍ മാര്‍ക്കറ്റ് പൊട്ടി, വിഷത്തിനും,മദ്യത്തിനും വിലകൂടി ചുരുക്കി പറഞ്ഞാല്‍ ആകെ മൊത്തം ഒരു കോട്ടുവായ് ഇടുംപോഴേക്കും നേരം വെളുക്കുന്നു. എന്നാലും പുതുവര്‍ഷമല്ലേ വയസ്സ് ഒന്നു കൂടി എന്ന് എല്ലാവരും ഓര്‍ക്കുക മുടി ഇലാത്ത്തവര്‍ നല്ല വിഗ്ഗ് വാങ്ങണം, നരച്ചവര്‍ അത് കറുപ്പിക്കണം, റോഡില്‍ ദയവു ചെയ്തു തുപ്പരുത് പ്ലാസ്റ്റിക് പുറത്തേക്ക് എറിയരുത് ,സി.എഫ്.എല്‍ ഉപയോഗിക്കണം, അന്യരെ സ്നേഹിച്ചില്ലെങ്കിലും ഉപദ്രവിക്കല്ലേ, ചെറിയ വായില്‍ വലിയ വര്‍ത്തമാനം പറയല്ലേ ,നാളെ ചിലപ്പോള്‍ ഓക്സിജന്‍ വിലകൊടുത്തു വാങ്ങേണ്ടിവരും ...അതിനാല്‍ എന്താ ഇപ്പൊ പറയാ എന്നറിയില്ല ആലോചിക്കട്ടെ ........കിട്ടി പോയ് സ്നേഹപൂര്‍വ്വം പുതു വത്സരാശംസകള്‍ നേരുന്നു.

Saturday, December 20, 2008

പാരലല്‍ കോളേജ് തമാശ:

അദ്ധ്യാപകന്‍:"Madhavan was a bachelor in law" "ഇതിന്റെ അര്‍ത്ഥം നിങ്ങള്‍ക്ക് തീര്‍ച്ചയായും പറയാന്‍ കഴിയും പറഞ്ഞുനോക്ക് "

വിദ്യാര്‍ത്ഥി : "മാധവന്‍ നിയമപരമായി അവിവാഹിതനായിരുന്നു." .

അക്കു-എടവണ്ണ

Thursday, December 11, 2008

പുരുഷമേധാവിത്തം:
കല്യാണം കഴിഞ്ഞവര്‍ പെണ്‍വീട്ടില്‍ നിന്നും യാത്ര തിരിക്കുമ്പോള്‍ അവള്‍ കരയുകയായിരുന്നു. അപ്പോള്‍ ഇതു കണ്ട വരന്‍ ചിരിക്കുക യായിരുന്നു.
നര്‍മ്മം:
രണ്ടാളുകള്‍ തമ്മില്‍ വിമാനത്തില്‍ വച്ച് പൊങ്ങച്ചം പറയുകയായിരുന്നു .ഒന്നാമന്‍:എന്റെ വീട്ടില്‍ എല്ലാ റൂമിലും ഏ.സി യുന്ട് വരാന്ത, അടുക്കള എന്തിന് ടോയ്ലറ്റില്‍ വരെ.ചൂട് അനുഭവ പെടുകയെ ഇല്ല.രണ്ടാമത്തെ ആള്‍: എന്റെ വീട്ടില്‍ ഞാന്‍ ഏ.സി ക്ക് പിന്‍വശം ഏ.സി കൊടുത്ത്തിട്ടുന്ട് .

Monday, December 8, 2008















ഗവ:
കാരകുന്ന് സ്കൂള്‍

പഠനയാത്ര



സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പഠനയാത്ര നടത്തി.തൃശ്ശൂര്‍ അത്താണിയിലുള്ള പൊതുമേഖലാ സ്ഥാപനമായ എസ്.ഐ.എഫ് എല്‍ -കലാമണ്ഡലം-ഭരതപുഴയോരം എന്നിവ സന്ദര്‍ശിച്ചു. രാവിലെ സ്കൂളില്‍ നിന്നും പുറപെട്ട് വാണിയമ്പലം എന്ന സ്ഥലത്തുനിന്നും ട്രെയിനില്‍ അതിരാവിലെ മഞുകണങ്ങളെ സ്പര്‍ശിച്ച് യാത്ര ഷൊര്ണൂരില്‍ aവസാനിച്ചു അവിടെനിന്നു വടക്കാന്ചെരിലെക്ക് മറ്റൊരു ട്രെയിനില്‍ യാത്ര തുടര്‍ന്ന്. ഒമ്പതര മണിക്ക് സ്ഥാപനത്തില്‍ എത്തിച്ചേരുകയും അവിടുത്തെ മാനേജര്‍ അവിടുത്തെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദമായ അറിവ് പകര്ന്നു.തുടര്‍ന്ന് ഫാക്ടറിക്കുള്‍വശം സന്ദര്‍ശിച്ചു. ഭെല്‍, ഇന്‍ഡ്യന്‍ റെയില്‍വേ ,ഐ.എസ്.ആര്‍.ഓ. എന്നിവടങ്ങളിലേക്ക് യന്ത്രഭാഗങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നുണ്ട്.കാലമാണ്ടാലത്ത്തിലെത്ത്തിയപ്പോള്‍ ,കഥകളി സൗജന്യമായി ആസ്വദിച്ചു. വെള്ളം കുറഞ്ഞ ഭാരതപുഴയില്‍ കണ്ണുനീര്‍ ചാലുകള്‍ ഒഴുകുന്നുണ്ടായിരുന്നു. തിരിച്ച് ട്രയിനില്‍ വീണ്ടും വീട്ടിലേക്ക് യാത്ര തുടര്‍ന്ന്. ആദ്യമായി ട്രെയിനില്‍ യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് ട്രെയിന്‍ യാത്ര ഒരനുഭവമായിരുന്നു. എല്ലാവരും പഠനയാത്ര ഒരനുഭവമാക്കി മാറ്റി.രാജേഷ് മാഷ്‌, മധു മാഷ്‌, സുരേഷ്മാഷ് ,മരിയ ടീച്ചര്‍, റീത്ത ടീച്ചര്‍, സരിത ടീച്ചര്‍, വല്‍സമ്മ ടീച്ചര്‍ എന്നിവര്‍കൂടയൂണ്ടായിരുന്നു.