Friday, November 27, 2009

വരാന്ത

പ്രിയമുള്ളവരേ നിങ്ങള്‍ ഒരീക്കെലെന്കിലുമ് വര്‍ഷങ്ങള്‍ ചിലവഴിച്ച വരാന്തയിലൂടെ നടന്നിട്ടില്ലേ ഓര്‍മ്മകള്‍ തീര്‍ച്ചയായും നമ്മെ പഴയ കാലത്തേക്ക് കൊണ്ടുപോകും.എന്തെല്ലാം വേഷങ്ങളാണ് നമ്മള്‍ ആടിയിട്ടുന്റാവുക തീര്‍ച്ചയായും ഇന്നോര്‍ക്കുമ്പോള്‍ മധുരകരം .കാലം എത്ര പീടീന്നാണ് മുന്നോട്ടുപോകുന്നത് സ്നേഹത്തിന്റെയും, അനുരാഗത്തിന്റെയും,പരിഭവത്തിന്റെയും ചിന്തകള്‍ നമ്മെ പിന്തുടരുന്നു കഴിഞ്ഞുപോയകാലം എത്ര മനോഹരം ആ പ്രായത്തിലെ പ്രവര്ത്തനങ്ങള്‍അന്നത്തെ ശരി ഇന്നത്തെ പ്രവര്‍ത്തനങ്ങള്‍ ഇന്നത്തെ ശരിയും .മിക്കവാറും അന്നിഷ്ടപെട്ട്ത് സ്വന്തമാകാനായില്ലെങ്കിലും മധുരമുള്ള ഓര്‍മ്മകള്‍ സ്വന്തമാകിയല്ലോ എന്ന് ആശ്വസിക്കാം സ്വരങ്ങള്‍ ഇന്നും കാതിലുണ്ട് നിന്റെ ചിരിയും നോട്ടവും ഇന്നും മനസ്സില്‍ ഇന്നു നീ അമ്മയാനെന്നരിയാമെങ്കിലും ഇന്നും ഞാന്‍ നിന്നെ സ്നേഹിക്കുന്നു നീ അറിയാതെയെങ്കിലും നിന്‍ പുഞ്ചിരി സ്വപന്ത്തിലൂടെ ഞാന്‍ സ്വന്തമാകുന്നു അകലെ നിന്നും ഞാന്‍ നിന്നെ താലോലിക്കുന്നു....

Thursday, November 19, 2009

തീവ്രവാദം
നമ്മുടെ ചെറുപ്പക്കാര്‍ പണത്തിനു വേണ്ടി മാത്രമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പോകുന്നത് ,ബലഹീനത മനസ്സിലാക്കി ഇവര്ക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കാന്‍ യാതൊരു മാന്യതയുമില്ലാത്തവര് സജീവം. ഇവര്‍ക്ക് സ്വന്തം രാജ്യത്തോടോ ,മതാപിതാക്കളോടോ, കുടുംബത്തോടോ മതത്തോടോ snEhamilla വെറും പണം ,മദ്യം, ലഹരി, കവര്ച്ച്ച .....എനിഇവയില്‍ മത്രംമാണ് താത്പര്യം ഇരിക്കുന്ന കൊമ്പാണിവര് മുറിക്കുന്നതറിയുന്നില്ല ......

Friday, October 23, 2009

ഡോക്ടര്‍മാരും പണവും.

നമ്മുടെ നാട്ടിലെ മെഡിക്കല്‍ കോളേജിലെ ചില ഡോകടര്‍മാര്‍ പണത്തിനു വേണ്ടി മാത്രം ജീവിക്കുകയാണോ എന്ന് തോന്നിപോവും അവരുടെ പ്രവര്‍ത്തി കണ്ടാല്‍ .സമരം- പണം-സമരം -പണം ഇതിനിടയില്‍ കുടുങ്ങുന്ന രോഗികളെ അവര്‍ കാണുന്നില്ല.സ്നേഹം -സംമൂഹൃ സേവനം എന്നിവ ഇപ്പോള്‍ അക്ഷരങ്ങളില്‍ മാത്രമെ ഉള്ളൂ എന്നറിയാമെങ്കിലും ചോദിക്കുന്നു പ്രിയ ഡോക്ടര്‍ നിങ്ങള്‍ മരിച്ചു പോകുമ്പൊള്‍ പണവും കൊണ്ടാണോ പോകുന്നത് ?

Sunday, August 9, 2009


from e-little magazine

ക്ലിക്ക്

Sunday, August 2, 2009

സ്നേഹത്തിന്റെയും ,കാരുണ്യത്തിന്റെയും നന്മയുടെയും നിറകുടം പാണക്കാട് ശിഹാബ് തങ്ങള്‍ വിടവാങ്ങി .
ആദരാംഞ്ജലികള്‍

Friday, July 31, 2009

മുരളീധരന്‍ കോണ്ഗ്രസ്സിലെക്ക് മടങ്ങുന്നു. എന്തുകൊണ്‍ടന്നല്ലെ ....ബോറടി മാററാനാ...

Monday, July 27, 2009

ഈ പുതിയ പി.ഡി.എഫ്‌ ബ്ലോഗ് വായിക്കൂ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ...സസ്നേഹം ...ലിറ്റില്‍ മാസിക


little masika

Friday, July 17, 2009










































































































മഴക്കാല കാഴ്ചകള്‍















































































Tuesday, May 19, 2009

പ്രവചനം ഫലിച്ചു ......
ലോകസഭ തിരഞ്ഞെടുപ്പ്‌
എല്‍.ഡി.എഫ്‌ തോറ്റത്‌ പതിനാറു സീറ്റില്‍
യു.ഡി.എഫ്‌ തോറ്റത്‌ നാലുസീറ്റില്‍

Tuesday, April 14, 2009

HAPPY VISHU TO ALL

Friday, April 3, 2009

വിനയം

നേതാവ് വളരെ വിനയത്തോടെ പറഞ്ഞു "നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി ഇത്തവണയും ഞാന്‍ തെന്നെ ഈ തിരഞ്ഞെടുപ്പിലും മത്സരിക്കാം".നേതാവിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി

? നേതാവിന്റെ കണ്ണ് നിറയാന്‍ കാരണം എന്താ പൊന്നു സുഹൃത്തെ .

Monday, March 30, 2009

പുലികള്‍ കേരളത്തില്‍ ?
പുലി പറഞ്ഞത്....
ദൈവമേ ഇവിടുത്തെ രാഷ്ട്രീയ ക്കാരുടെ ദിന വെടിയെ ക്കാള്‍ നല്ലത് ശ്രീലന്കയിലെ ഒറിജിനല്‍ വെടി തന്നെ .
പ്രവചനം

വരുന്ന ലോകസഭ തെരെഞ്ഞെടുപ്പില്‍ കേരളത്തില്‍
യു.ഡി.എഫ്: 4
എല്‍.ഡി.എഫ് : 16

യോജിക്കുന്നുണ്ടോ ?

Monday, March 16, 2009

വരുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ നമ്മള്‍ ആരെ വിജയിപ്പിക്കണം.

അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ ,ചിലപ്പോള്‍ മറിച്ചും, ലഭിക്കുന്ന ഈ അവസരം നമ്മുടെ ജനാധിപത്യത്തെ കരുത്തുറ്റതാക്കാന്‍ നമ്മള്‍ ഓരോരോതരും അഭിപ്രായ വ്യത്യാസം മറന്നു നമ്മുടെ രാജ്യത്തെ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ ശ്രമിക്കണമെന്ന് താല്പര്യ് പെടുന്നു.

അഭിപ്രായങ്ങള്‍ കാത്തിരിക്കുന്നു.
മേരാ ഭാരത്‌ മഹാന്‍

Monday, February 23, 2009

ഹോളിവുഡില്‍ ചരിത്രമെഴുതിയ റസൂല്‍ പൂക്കുട്ടി, പ്രിയ സംഗീത സംവിധായകന്‍ എ.ആര്‍.റഹ്മാന്‍ നിങ്ങള്‍ നേടിയ ഓസ്കാര്‍ പുരസ്ക്കാരം പതിനായിരങ്ങള്‍ക്ക് പ്രചോദനമാവട്ടെ

Friday, February 13, 2009

വാര്‍ത്ത
അമേരിക്കയുടെയും -റഷ്യയുടെയും സാറ്റലൈററുകള്‍ കൂട്ടിമുട്ടി.ഭൂമിക്കു ചുറ്റും ഉപഗ്രഹ പാര്‍ട്സുകള്‍ ചിന്നി ചിതറി പാറി നടക്കുക്കുന്നു.
പ്രധാന വാര്‍ത്ത :-----ഇന്ത്യയിലെ പ്രധാന ഇരുമ്പു പെറുക്കികള്‍ എല്ലാവരും ഭതിരാകാശ നടത്തത്തിനു തയ്യാറെടുക്കുകയാണെന്ന് ലേഖകന്‍ അറിയിച്ചു.ഒരു വലിയ തൊഴില്‍ മേഖല അങ്ങിനെ തുറന്നു.

Sunday, February 8, 2009

സംശയം


പ്രിയമുള്ളവരെ നിങ്ങള്‍ ആരൊക്കെ സംശയിചിട്ടുന്ട് ഒരിക്കലെന്കിലും ഓര്‍മ്മിച്ചിടുന്ടോ ? കൂടെ പഠിച്ചവരെ, ഭാര്യയെ,ഭര്‍ത്താവിനെ,കൂട്ടുകാരനെ,ഭര്‍ത്താവിനെ,ഓര്‍ത്താല്‍ നീണ്ടു പോകുന്ന നിരകള്‍ , എന്തിനായിരിക്കും നമ്മള്‍ മറ്റുള്ളവരെ സംശയിക്കുന്നത് ?










Sunday, February 1, 2009

പ്രേമം
കാമുകി പൂന്തോട്ടത്തില്‍ വച്ച് കാമുകനോട് ചോദിച്ചു."എന്നെ എന്നും സ്നേഹിക്കുമോ ?"
അയാള്‍ റോസിനെ നോക്കി പറഞ്ഞു "നോക്ക് എല്ലാവരും ആ റോസിനെ ഇഷ്ടപെടുന്നത് കണ്ടില്ലേ അതുപോലെ പ്രിയേ..
അവള്‍ നിലത്തു വാടി വീണ റോസിനെ നോക്കുക ആയിരുന്നു അപ്പൊള്‍

Sunday, January 25, 2009

വന്ദേ മാതരം
ജ്വലിക്കുന്ന സൂര്യനെ സാക്ഷി
ഹരിത ഭൂമിയെ സാക്ഷി
ഞങ്ങള്‍ ഭാരതീയര്‍
വിശ്വസ്നേഹത്തിന്‍ നിറകുടങ്ങള്‍
ഞങ്ങള്‍ വിവിധ ഭാഷക്കാര്‍
വിവിധ വേഷക്കാര്‍
വിവിധ മതത്തിന്‍ വിശാസികള്‍
ഞങ്ങള്‍ ഒരൊറ്റ ശ്വാസത്തില്‍
ഹൃദയത്തില്‍ കൈവച്ച്ചിതാ പറയുന്നു ഒരു സ്നേഹ മന്ത്രം
യുഗങ്ങള്‍ തോറും മുഴങ്ങുമീ മന്ത്രം
വന്ദേ മാതരം .

നര്‍മ്മം:-

സംസാരത്തിനിടയിലാണത് സംഭവിച്ചത് ടീച്ചര്‍ ബോധം കേട്ടുവീണു ,ചുറ്റും കണ്ണുകള്‍ അയാള്‍ക്ക്‌ നേരെ തിരിയുന്നത് കണ്ടു.

"മാഷേ അരുതാത്തത് വല്ലതും പറഞ്ഞോ നിങ്ങള്‍ " പിന്നെ കാണാം, ഇപ്പോള്‍ ഡോക്ടറുടെ അടുത്ത് എത്രയും പെട്ടെന്ന് എത്തിക്കാം .

ഡോക്ടര്‍ ഇന്‍ജക്‍ഷന്‍ ചെയ്തിട്ടും , പരിശോധിച്ചിട്ടും ടീച്ചറുടെ ബോധം വരുന്നില്ല .

എന്താണെന്ന് മനസ്സിലാവുന്നില്ല. മെഡിക്കല്‍കോളെജിലേക്ക് റെഫര്‍ ചെയ്യം.

മാഷേ ടീച്ചറുടെ പേരു പറയൂ...ഇനി വയസ്സ് പറയൂ ,വയസ്സ് ഒരു നാല്പത്തി അഞ്ച് വരും

ബോധം കേട്ട ടീച്ചര്‍ പെട്ടെന്ന് എഴുന്നേറ്റ് എന്റെ പ്രായം വെറും മുപ്പത്തി മൂന്നു മാത്രമാ !

Saturday, January 24, 2009


എല്ലാവരും കണ്കുളിര്‍ക്കെ കാണാനായി അവള്‍ വീണ്ടും പൂത്തു.എന്നും അവള്‍ എല്ലാവരുടെയും തണലായിരുന്നു.നിരവധി പ്രണയങ്ങള്‍ക്ക് അവള്‍ സാക്ഷി. ചില വിരഹങ്ങളും അവള്‍ കണ്ടിട്ടുണ്ടാവും.പ്രണയവും മാവും മാമ്പൂവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടായിരിക്കുമോ. സ്കൂളില്‍ പഠിക്കുമ്പോള്‍ അവള്‍ നല്കിയ കണ്ണിമാങ്ങകള്‍ക്ക് എന്തായിരുന്നു രുചി ? എന്തായാലും സ്കൂള്‍ കാലത്ത് അതൊരു ആഘോഷമായിരുന്നു. ബെല്ലടിക്കുംപോഴേക്കും മാവിന്‍ ചുവട്ടില്‍ കണ്ണിമാങ്ങ പെറുക്കി തുരുമ്പെടുക്കുന്ന ബോക്സില്‍ അടച്ച് ഒരോട്ടം വീട്ടിലെത്ത് ഉപ്പ് കൂട്ടി കഴിച്ചാലും പകുതി സ്കൂളില്‍ എത്തും തീര്‍ച്ച.ആര്‍ക്കൊക്കെ ജീവിതത്തില്‍ സ്നേഹ സമ്മാനമായും ചിലപ്പോള്‍ അലിവ് തോന്നിയത് കൊണ്ടും കണ്ണിമാങ്ങകള്‍ കിട്ടിയിട്ടുന്ട് ? ഇന്നിപ്പോള്‍ അതിന്റെ സ്ഥാനം മന്ച്ച് ഏറ്റെടുത്തു. ഇന്നിപ്പോള്‍ മാവില്ല ഉള്ള മാങ്ങ ആര്ക്കും നല്‍കുകയില്ല കിളികള്‍ക്ക് പോലും പണ്ടത്തെ ഓര്‍മ്മയില്‍ ഏപ്രില്‍ മേയ് മാസത്തില്‍ മാവിന്‍ ചുവട്ടില്‍ ആയിരുന്നു അധികവും ഒരു ചെറു കാറ്റിന് വേണ്ടി പ്രാര്‍ത്ത്തിച്ച്ചിട്ടുന്റ്റ് .മാങ്ങ ചെത്തി തിന്നുന്നതിന് പകരം കടിച്ചു തിന്നാനായിരുന്നു രസം അന്നൊരു കൂട്ടായ്മയുണ്ടായിരുന്നുപ്രിയപ്പെട്ട മാവ് നീ നല്കിയ നല്ല ഓര്‍മ്മകള്‍ ഇന്നും മനസ്സിലുന്ട് ഒരുപിടി നല്ല ഓര്‍മ്മകളായി എല്ലാവര്‍ഷവും നീ പൂത്ത്തുലഞ്ഞ് കണ്ണിനും മനസ്സിനും സ്നേഹം പകര്‍ന്ന നീ എന്നും എന്റെയും വേറെ ആരുടെയൊക്കെയോ മനസ്സിലുന്ട്.