Sunday, January 25, 2009

നര്‍മ്മം:-

സംസാരത്തിനിടയിലാണത് സംഭവിച്ചത് ടീച്ചര്‍ ബോധം കേട്ടുവീണു ,ചുറ്റും കണ്ണുകള്‍ അയാള്‍ക്ക്‌ നേരെ തിരിയുന്നത് കണ്ടു.

"മാഷേ അരുതാത്തത് വല്ലതും പറഞ്ഞോ നിങ്ങള്‍ " പിന്നെ കാണാം, ഇപ്പോള്‍ ഡോക്ടറുടെ അടുത്ത് എത്രയും പെട്ടെന്ന് എത്തിക്കാം .

ഡോക്ടര്‍ ഇന്‍ജക്‍ഷന്‍ ചെയ്തിട്ടും , പരിശോധിച്ചിട്ടും ടീച്ചറുടെ ബോധം വരുന്നില്ല .

എന്താണെന്ന് മനസ്സിലാവുന്നില്ല. മെഡിക്കല്‍കോളെജിലേക്ക് റെഫര്‍ ചെയ്യം.

മാഷേ ടീച്ചറുടെ പേരു പറയൂ...ഇനി വയസ്സ് പറയൂ ,വയസ്സ് ഒരു നാല്പത്തി അഞ്ച് വരും

ബോധം കേട്ട ടീച്ചര്‍ പെട്ടെന്ന് എഴുന്നേറ്റ് എന്റെ പ്രായം വെറും മുപ്പത്തി മൂന്നു മാത്രമാ !

No comments: