എല്ലാവരും കണ്കുളിര്‍ക്കെ കാണാനായി അവള്‍ വീണ്ടും പൂത്തു.എന്നും അവള്‍ എല്ലാവരുടെയും തണലായിരുന്നു.നിരവധി പ്രണയങ്ങള്‍ക്ക് അവള്‍ സാക്ഷി. ചില വിരഹങ്ങളും അവള്‍ കണ്ടിട്ടുണ്ടാവും.പ്രണയവും മാവും മാമ്പൂവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടായിരിക്കുമോ. സ്കൂളില്‍ പഠിക്കുമ്പോള്‍ അവള്‍ നല്കിയ കണ്ണിമാങ്ങകള്‍ക്ക് എന്തായിരുന്നു രുചി ? എന്തായാലും സ്കൂള്‍ കാലത്ത് അതൊരു ആഘോഷമായിരുന്നു. ബെല്ലടിക്കുംപോഴേക്കും മാവിന്‍ ചുവട്ടില്‍ കണ്ണിമാങ്ങ പെറുക്കി തുരുമ്പെടുക്കുന്ന ബോക്സില്‍ അടച്ച് ഒരോട്ടം വീട്ടിലെത്ത് ഉപ്പ് കൂട്ടി കഴിച്ചാലും പകുതി സ്കൂളില്‍ എത്തും തീര്‍ച്ച.ആര്‍ക്കൊക്കെ ജീവിതത്തില്‍ സ്നേഹ സമ്മാനമായും ചിലപ്പോള്‍ അലിവ് തോന്നിയത് കൊണ്ടും കണ്ണിമാങ്ങകള്‍ കിട്ടിയിട്ടുന്ട് ? ഇന്നിപ്പോള്‍ അതിന്റെ സ്ഥാനം മന്ച്ച് ഏറ്റെടുത്തു. ഇന്നിപ്പോള്‍ മാവില്ല ഉള്ള മാങ്ങ ആര്ക്കും നല്‍കുകയില്ല കിളികള്‍ക്ക് പോലും പണ്ടത്തെ ഓര്‍മ്മയില്‍ ഏപ്രില്‍ മേയ് മാസത്തില്‍ മാവിന്‍ ചുവട്ടില്‍ ആയിരുന്നു അധികവും ഒരു ചെറു കാറ്റിന് വേണ്ടി പ്രാര്‍ത്ത്തിച്ച്ചിട്ടുന്റ്റ് .മാങ്ങ ചെത്തി തിന്നുന്നതിന് പകരം കടിച്ചു തിന്നാനായിരുന്നു രസം അന്നൊരു കൂട്ടായ്മയുണ്ടായിരുന്നുപ്രിയപ്പെട്ട മാവ് നീ നല്കിയ നല്ല ഓര്‍മ്മകള്‍ ഇന്നും മനസ്സിലുന്ട് ഒരുപിടി നല്ല ഓര്‍മ്മകളായി എല്ലാവര്‍ഷവും നീ പൂത്ത്തുലഞ്ഞ് കണ്ണിനും മനസ്സിനും സ്നേഹം പകര്‍ന്ന നീ എന്നും എന്റെയും വേറെ ആരുടെയൊക്കെയോ മനസ്സിലുന്ട്.
No comments:
Post a Comment