കഥപ്രേമംഅവര് തമ്മില്‍ കഠിനമായ പ്രേമമായിരുന്നു.അവളുടെ മുഖത്ത് ചെറിയൊരു പൊള്ളല്‍ വീഴും വരെ.
suresh.mji
കഥ
അച്ഛനെ കൊണ്ടു വരണമെന്ന് പറഞ്ഞു.അച്ഛനെ കൊണ്ടുവരാന്‍ പറ്റില്ലെന്നവ്ന്‍ തീര്‍ത്തു പറഞ്ഞു .
യെന്നാലമ്മയെ കൊണ്ടു വാ ...മാഷ് വിടുമോ....അവന്‍ വിടുമോ.... മാഷുടെ മുഖത്തെക്ക് വിരല്‍ ചൂണ്ടി അവന്‍ പറഞ്ഞു.' മാഷേ , വേണ്ടാത്ത ഓരോന്നിന് നില്ക്കേണ്ട തൂങ്ങിച്ചാവാന്‍ എനിക്കൊരു മടീല്ല... വെറുതെ ഇങ്ങള് ഇങ്ങക്കൊരോ പണിണ്ടാക്കേണ്‍ട '
ജയരാജന്‍.പി paththapiriyam
കവിത
മഴ
മഴപെയ്തു വരുന്നതു കണ്ടിട്ടുണ്ടോ ?
ദൂരെ മലകളെ പുല്‍കി
കടന്നു കടന്നു വന്ന്
വന്ന വഴിയുടെ രൂപമില്ലാതക്കി
മഴ മാത്രമായി
ആരവത്തോടെ....
കാറ്റ് നിശബ്ദമെന്കില്‍
കനത്തു പെയ്തു,
കാറ്റില്‍ ആടിയുലഞ്ഞു പെയ്ത്
ദാഹത്തോടെ ഭൂമിയില്‍
പതിക്കുന്ന മഴ
പ്രകൃതിയുടെ വരദാനം
ഈശ്വരന്റെ വരം
മഴ ഈശ്വരന്റെ മറൊരു പേര്
പി. പി. സുരേഷ്കുമാര്‍
കാരകുന്ന് .
പത്താം
ക്ലാസ് പാസ്സാകാന്‍ പുതിയ വഴി
പി. ഓ. സി. (പ്രൈവറ്റ് ഓവര്‍ എജ്ഡ് കാന്‍ഡിഡേറ്റ്) പരീക്ഷ കേരള ഗവ: അവസാനിപിച്ചു. എന്നാല്‍കൂടുതല്‍ എളുപ്പമായ മാര്‍ഗം നിലവില്‍ വന്നു. സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന എ ലെവല്‍
കോഴ്സ് ആണിത് ഉപരിപഠനത്തിനും തൊഴിലിനും യോഗ്യതയായി ഈ കോഴ്സിനെ
അംഗീകരിച്ചിട്ടുണ്ട്.ഔപചാരിക പഠനത്തിലൂടെയോ തുല്യതാ പഠനതിലൂടെയോ ഏഴാം ക്ലാസ് ജയിച്ച് പതിനെട്ട് വയസ്സ് പൂര്‍ത്തിയായ ആര്‍ക്കും എ ലെവല്‍ കോഴ്സിനു ചേരാം.