Friday, July 25, 2008

കവിത

മഴ

മഴപെയ്തു വരുന്നതു കണ്ടിട്ടുണ്ടോ ?

ദൂരെ മലകളെ പുല്‍കി

കടന്നു കടന്നു വന്ന്

വന്ന വഴിയുടെ രൂപമില്ലാതക്കി

മഴ മാത്രമായി

ആരവത്തോടെ....

കാറ്റ് നിശബ്ദമെന്കില്‍

കനത്തു പെയ്തു,

കാറ്റില്‍ ആടിയുലഞ്ഞു പെയ്ത്‌

ദാഹത്തോടെ ഭൂമിയില്‍

പതിക്കുന്ന മഴ

പ്രകൃതിയുടെ വരദാനം

ഈശ്വരന്റെ വരം

മഴ ഈശ്വരന്റെ മറൊരു പേര്

പി. പി. സുരേഷ്കുമാര്‍

കാരകുന്ന് .

No comments: