കഥ
അശ്ലീലം
നന്ദുവിനെ മാഷ് പിടിച്ച് ചോദ്യം ചെയ്തു. രണ്ടു മൂന്നു അശ്ലീല സിഡി കള്‍ അവന്‍ ക്ലാസ്സില്‍ കൊണ്ടുവന്നത് ബഹളമായപ്പോഴാണ് .മുമ്പൊരിക്കല്‍ ഇതേ കേസിന് അവനെ പിടിചിരുന്നത്രേ. അത് അന്ന് മാപ്പാക്കി ഇത്തവണ പാടില്ല മാഷ് ഉണര്‍ന്നു.
അച്ഛനെ കൊണ്ടു വരണമെന്ന് പറഞ്ഞു.അച്ഛനെ കൊണ്ടുവരാന്‍ പറ്റില്ലെന്നവ്ന്‍ തീര്‍ത്തു പറഞ്ഞു .
യെന്നാലമ്മയെ കൊണ്ടു വാ ...മാഷ് വിടുമോ....അവന്‍ വിടുമോ.... മാഷുടെ മുഖത്തെക്ക് വിരല്‍ ചൂണ്ടി അവന്‍ പറഞ്ഞു.' മാഷേ , വേണ്ടാത്ത ഓരോന്നിന് നില്ക്കേണ്ട തൂങ്ങിച്ചാവാന്‍ എനിക്കൊരു മടീല്ല... വെറുതെ ഇങ്ങള് ഇങ്ങക്കൊരോ പണിണ്ടാക്കേണ്‍ട '
ജയരാജന്‍.പി paththapiriyam
No comments:
Post a Comment