Tuesday, September 23, 2008

സ്വര്‍ണം വിഴുന്നുന്നവര്‍

സുഹൃത്ത് പറഞ്ഞത്....................................

........................സമയം പതിനോന്നായപ്പോഴാണ് രണ്ട് സ്ത്രീകള്‍ സ്വര്‍ണ്ണം വെളുപ്പിക്കാമെന്ന് പറഞ് geyitinarikil വന്നത് .ആദ്യം madichenkilum അവസാനം avrude vaakil വീണു.pinne veettil എല്ലാവരും untaayirunnu. athinaal dhairya poorvvam sammthichchu. ellavaru അവരുടെ aduthth തന്നെ കൂടി സ്വര്‍ണ്ണം adichchu maatiyaalo എന്ന് vichaarichch . avar laayaniyil swarnnamaala നന്നായി ilakki. puratheduthth vellaththil കഴുകി തന്നു. ethrayaayi ampath രൂപ , irupaththianchil ഒതുക്കി ,മറ്റു maalakal kodukkan thonnaththath ഭാഗ്യം. divasangal kazhinjaaNarinjath ath thattippanennu ,തൂക്കി nokkiyappol സ്വര്‍ണ്ണം kuranjirunnu.
pinneedaaro പറഞ്ഞു തന്നു ath സ്വര്‍ണ്ണം aliyunna aquareejiya എന്ന laayaniyillanavar സ്വര്‍ണം mukkiyath kurachathil alinjittuntaakum . അങ്ങനെ paisayum പോയി swarnnavum പോയി.

Wednesday, September 17, 2008

നിങ്ങള്‍ പറയൂ
അമേരിക്കയിയിലെ പ്രമുഖ ബാന്ക് സാമ്പത്തികമായി തകര്ന്നു നിക്ഷേപകര്‍ പെരുവഴിയിലായി
നമ്മള്‍ ഇന്ത്യക്കാര്‍ സ്വകാര്യ ബാന്കുകളെ വിശ്വസിക്കണോ ?
അതോ പൊതു മേഖല ബാങ്ക് മതിയോ നമുക്ക് ?

Monday, September 15, 2008


മരുഭൂമിയിലെ പൂക്കള്‍

റഷീദ് വാച്ചിലേക്ക് നോക്കി നേരം പുലരാന്‍ ഇനിയും സമയമുണ്ട് മൂന്നു മാസം എത്ര വേഗം പോയി .അയാളുടെ മനസ്സില്‍ മകളുടെ ചോദ്യം മുഴങ്ങി "ഉപ്പ മരുഭൂമിയില്‍ തടാകം കണ്ടിട്ടുണ്ടോ ? ഞങ്ങളുടെ മാഷ്‌ പറഞ്ഞു മരുഭൂമിയില്‍ ഉച്ചനേരം തടാകം ,മൃഗങ്ങളുടെ രൂപങ്ങള്‍ കാണാന്‍ കഴിയും എന്ന് , അതിന് മരീചിക എന്നത്രേ പറയ "

അയാളുടെ മനസ്സ്‌ മന്ത്രിച്ചു തടാകം ഉണ്ടായിരുന്നെന്കില്‍ അതിനടുത്ത് പൂക്കളും കാണും ആ പൂക്കളും തേടിയാണിനി യാത്ര. തണുത്ത കാറ്റ് ഉറക്കത്തിലേക്ക് മെല്ലെ നയിച്ചു.

Saturday, September 13, 2008

വളപൊട്ടുകള്‍
മിനികഥ

ട്രെയിന്‍ പതുക്കെയാണൊടുന്നതെന്നു തോന്നി.ജന്നലിലൂടെ വെള്ള തുള്ളികള്‍ മുഖത്ത് വീണപ്പോള്‍ പതുക്കെ കണ്ണടച്ചു.വര്‍ഷങ്ങള്‍ എത്ര പെട്ടെന്നാണ് ഓടുന്നത് .ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുംമ്പോഴായിരുന്നു രമണി കിണറ്റിന്‍ കരയില്‍ വച്ച് മുഖത്തേക്ക് വെള്ളം തെറിപ്പിച്ചത് ഇന്നവള്‍ ജോലിക്കരിയായിട്ടുണ്ടാകുമോ ? അതോ കല്യാണം കഴിച്ച് സുഖമായിരിക്കുന്നുണ്ടാകുമോ ? എന്തിനാണവള്‍ എനിക്ക് പച്ച മാങ്ങയും , പുളിയും ,ചാമ്പക്കയും തന്നത് രമണി പാവപെട്ടവള്‍ ആയതു കൊണ്ടാണോ? ഒരിക്കലും എന്നെ ഇഷ്ടപെടാന്‍ വഴിയില്ല
പത്താം ക്ലാസ് പിരിഞ്ഞു പോകുമ്പൊള്‍ മാവിന്‍ തണലില്‍ വച്ച് നിറമിഴിയോടെ അവള്‍ പറഞ്ഞു 'എനിക്ക് തരാന്‍ ഇതു മാത്രമെ ഉള്ളൂ രണ്ട് കരിവളകള്‍ പൊട്ടിച്ച് എന്റെ കയ്യില്‍ വച്ച് എളുപ്പം നടന്നു പോയി.
വണ്ടിയുടെ ചൂളം വിളി മിഴികള്‍ താനേ ഉയര്‍ന്നു.
അപ്പോഴേക്കും ഇറങ്ങാനുള്ള സ്റ്റേഷന്‍ എത്തിയിരുന്നു.

Friday, September 12, 2008


റോബോട്ട്
മിനികഥ
മടങ്ങുമ്പോള്‍ അയാള്‍ വയസ്സായ മാതാപിതാക്കള്‍ക്ക് ഒരു ജാപ്പാന്‍ നിര്‍മ്മിത റോബോട്ടിനെ നല്കി.അയാളുടെ രൂപമുള്ളതും പ്രതികരിക്കാന്‍ കഴിയുന്നതും ആയ റോബോട്ട്.മകനെ യാത്രയാക്കി തിരികെ പടി കയറിയപ്പോള്‍ തെന്നി വീഴാന്‍ പോയ അയാളെ റോബോട്ട് താങ്ങി. ആ കരങ്ങള്‍ മയമില്ലത്തതാണന്കിലും സുരക്ഷിതത്വമുള്ളതാണെന്ന് അവര്‍ക്ക് മനസ്സിലായി.

അവര്‍ ആര്‍ക്ക് നന്ദി പറയും...?

Tuesday, September 9, 2008


ഇത് ഞങ്ങളുടെ വീടിനടുത്തുള്ള നാടിയേട്ടന്‍ ഇദ്ദേഹം കൃഷി നഷ്ടമാണന്നറിഞ്ഞിട്ടും ഈ വര്‍ഷവു കൃഷി ഇറക്കാന്‍ തീരുമാനിച്ചു.

മിനികഥ
കരാര്‍
അമേരിക്കയില്‍ നിന്നും മുലപാല്‍ ഇറക്കുമതി ചെയ്യാനുള്ള ധാരണാപത്രം ഒപ്പിട്ടു.വര്‍ഷം തോറും പത്ത് ലക്ഷം കോടിയുടെ ബിസിനസ് പ്രതീക്ഷിക്കുന്നതായി സ്വകാര്യ കമ്പനി പ്രധിനിധി പറഞ്ഞു.

പിന്നാമ്പുറത്ത് കേട്ടത് : "എങ്ങിനെ നിന്നോടിതു പറയും എനിക്കറിയില്ല സുമേ..." "ഞാന്‍ കണ്ടതാ ഇന്നലെ ആ ഷീന വിലകുറഞ്ഞ കറുത്ത വംശരുടെ പാല്‍ വാങ്ങുന്നത് " നാണക്കേട് ...

Saturday, September 6, 2008

ഓണാശംസകള്‍
പ്രിയപെട്ടവര്ക്ക് ഓണാശംസകള്‍ നേരൂ......
വനിതാ പോലീസ് കൊണ്സ്ററബിള്‍ അപര്‍ണ ലവ കുമാറിന് ഞങ്ങളുടെ ആയിരം ആശംസകള്‍
സ്നേഹവും കാരുണ്യവും കേരളത്തില്‍ ഇപ്പോഴും ഉന്‍ടെന്ന് നിങ്ങള്‍ മലയാളിക്ക് കാണിച്ചു തന്നു

Wednesday, September 3, 2008

അനാഥലയത്തിന്ടെ വരാന്തയില്‍

ഇന്നെങ്കിലും പത്രം മുഴുവനും രാവിലെ തന്നെ വായിക്കാം. പത്രക്കാരന്റെ അടുത്ത് ഓടിച്ചെന്നു. പത്രം നിവര്‍ത്തി
ഒരു ചെറിയ തലകെട്ടും ഐശ്വര്യമുള്ള ഒരു ചിത്രവും , പത്ത് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അനാഥലയത്തിന്ടെ വരാന്തയില്‍ ' ആരോ ഉപേക്ഷിച്ചു. ഒരു വേള മനസ്സില്‍ കടന്നു പോയത് ആരുടെയോ 'ആശ്വാസവും അവന്റെ 'അമ്മ ' യുടെ മിഴികള്‍ ജന്നളിലൂറെ പുറത്തേക്ക് നീളുന്നതും അടുക്കളയില്‍ അവളുടെ അമ്മയുടെ ആശ്വാസവും അച്ചന്റെയും അമ്മാവന്മാരുടെയും നിശ്വാസവും കേള്‍ക്കാം വൈകുന്നേരം പൊട്ടുന്ന ഗ്ലാസ്സുകല്‍ക്കിടക്ക് രാത്രിയിലെ വീരസാഹസിക പ്രവര്‍ത്തനത്തിന്റെ ചര്‍ച്ചയും ഉയര്‍ന്നു.
കുഞ്ഞേ നീ ഭാഗ്യം ചെയ്തവനാണ് (ആണോ ?) കാരണം സുഖിക്കാന്‍ വേണ്ടി എന്ത് ക്രൂരതയും ചെയ്യുന്നവരുടെ അടുത്ത് നിനിന്നും നീ മോചിതനായി എന്ന് ഞാന്‍ ആശ്വസിക്കുന്നു. നന്മകള്‍ നേരുന്നു .....