Saturday, September 13, 2008

വളപൊട്ടുകള്‍
മിനികഥ

ട്രെയിന്‍ പതുക്കെയാണൊടുന്നതെന്നു തോന്നി.ജന്നലിലൂടെ വെള്ള തുള്ളികള്‍ മുഖത്ത് വീണപ്പോള്‍ പതുക്കെ കണ്ണടച്ചു.വര്‍ഷങ്ങള്‍ എത്ര പെട്ടെന്നാണ് ഓടുന്നത് .ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുംമ്പോഴായിരുന്നു രമണി കിണറ്റിന്‍ കരയില്‍ വച്ച് മുഖത്തേക്ക് വെള്ളം തെറിപ്പിച്ചത് ഇന്നവള്‍ ജോലിക്കരിയായിട്ടുണ്ടാകുമോ ? അതോ കല്യാണം കഴിച്ച് സുഖമായിരിക്കുന്നുണ്ടാകുമോ ? എന്തിനാണവള്‍ എനിക്ക് പച്ച മാങ്ങയും , പുളിയും ,ചാമ്പക്കയും തന്നത് രമണി പാവപെട്ടവള്‍ ആയതു കൊണ്ടാണോ? ഒരിക്കലും എന്നെ ഇഷ്ടപെടാന്‍ വഴിയില്ല
പത്താം ക്ലാസ് പിരിഞ്ഞു പോകുമ്പൊള്‍ മാവിന്‍ തണലില്‍ വച്ച് നിറമിഴിയോടെ അവള്‍ പറഞ്ഞു 'എനിക്ക് തരാന്‍ ഇതു മാത്രമെ ഉള്ളൂ രണ്ട് കരിവളകള്‍ പൊട്ടിച്ച് എന്റെ കയ്യില്‍ വച്ച് എളുപ്പം നടന്നു പോയി.
വണ്ടിയുടെ ചൂളം വിളി മിഴികള്‍ താനേ ഉയര്‍ന്നു.
അപ്പോഴേക്കും ഇറങ്ങാനുള്ള സ്റ്റേഷന്‍ എത്തിയിരുന്നു.

2 comments:

നരിക്കുന്നൻ said...

മിനിക്കഥ വളരെ നന്നായിരിക്കുന്നു.

എത്രപെട്ടന്നാണ് വർഷങ്ങൾ പിന്നോട്ടോടുന്നത്?

ഫസല്‍ ബിനാലി.. said...

കൊള്ളാം നല്ല കഥ, ആശംസകള്‍