യാത്ര മിനികഥ
രാമനുണ്ണി പതിനഞ്ച് വര്‍ഷത്തിനു ശേഷം വീണ്ടും വീട്ടില്‍ തിരിച്ചെത്തി.ചെറുപ്പത്തില്‍ നാടുവിട്ടതായിരുന്നു.വന്ന ദിവസം അച്ചന്റെയും അമ്മയുടെയും കണ്ണുനീര്‍ ചാലുകളും പുന്ചിരിയും അവന്‍ ഹൃദയത്തിലേക്ക് എറ്റുവാങ്ങി. ഒരാഴ്ചക്കുള്ളില്‍ വീട്ടില്‍ സഹോദരങ്ങളുടെയും അവരുടെ ഭാര്യമാരുടെയും മുഖം ഇരുളുന്നത് അവന്‍ കണ്ടു.രാത്രി അച്ച്ചനോടും അമ്മയോടും നാളെ പോവുകയണെന്ന് പറഞ്ഞപ്പോള്‍ ആരൊക്കെയോ ആശ്വാസം കൊളളുന്നത് മനസ്സിലായി.അച്ചന്റെയും അമ്മയുടെയും നിസ്സഹായാവസ്ഥ അവന്‍ കണ്ടു.പിറെറന്നു രാവിലെ ആടംബരക്കാര്‍ മുറ്റ്ത്തെത്തിയപ്പോള്‍ ചിലരൊക്കെ അദ്ഭുതം കൊള്ളുന്നതും അവന്‍ കണ്ടു ഒപ്പം നാല് കണ്ണുനീര്‍ ചാലുകളും.
Sunday, October 26, 2008
Sunday, October 19, 2008
Thursday, October 16, 2008
Sunday, October 12, 2008
ഓര്‍ക്കാനൊരു ദിനം മിനികഥ
രാകേഷ് വീട്ടുകാരുടെ ഇടയില്‍ ചോദ്യം ചെയ്യപെടുകയാണ് .അമ്മ ഉറക്കെ പറയുന്നുന്ട് "മൊട്ടയില്‍ നിന്നും വളര്‍ന്നില്ല അപ്പോഴേക്കും തുടങ്ങി ദുശ്ശീലം കഷ്ടം" അച്ചന്‍ ആകെ കലി തുള്ളി നില്‍ക്കുകയാണ് "ഭാര്‍ഗവി ചൂരല്‍ കൊണ്ടു വാ" ചോദ്യം കേള്‍ക്കേണ്ട നേരം ചേച്ചി അകത്തേക്ക് ഓടി "മനസ്സ് മന്ത്രിച്ചു എടീ ഭയന്കരീ നിനക്കു ലൈനടിക്കാം പക്ഷെ എനിക്ക് ഒന്നു സിഗരറ്റ് വലി പാടില്ലല്ലേ" ആദ്യമായിട്ടയതുകൊന്ടാവാം ആ നശിച്ച ചുമയാ ആകെ കുളമാക്‍കിയത് . "എന്താ ഭാര്‍ഗവീ ചേച്ചീ ഭഹളം "ആപ്പുറത്തുനിന്നു ആ രാധേടെ അമ്മയാ "നശിച്ചു ഇനി ക്ലാസില്‍ ആകെ പാട്ടാകും" വടി താ അച്ചന്‍ അലറി രാകേഷ് മനസ്സിലോര്‍ത്തു അച്ഛന് അമ്മാവന് പുക വലിക്കാം " ഈ ജനാധിപത്യ രാജ്യത്ത് രണ്ട് നീതിയോ " വടി ഉയര്‍ന്നത് കണ്ടു
ഗൈറ്റനങ്ങുന്ന ശബ്ദം കേട്ട എല്ലാവരും അവിടേക്ക് നോക്കി അതാ അമ്മാവാന്‍ രാകേഷിന്റെ തലയ്ക്കു ചുറ്റും നക്ഷത്രങള്‍ മിന്നുന്നത്c പോലെ തോന്നി , സാധാരണ അമ്മാവന്‍ സപ്പോര്‍ട്ട് ചെയ്യാറാണ് പതിവ് ഇവനുന്ടല്ലോ തെങ്ങിന്‍ ചുവട്ടില്‍ പോയി പഠിക്കാനെന്നും പറഞ്ഞ് സിഗരറ്റ് വലിക്കുകയാ , രാകേഷ് അമ്മാവന്റെ കണ്ണുകളിലേക്ക് നോക്കി "ദുഷ്ടന്‍" മൈന്റ് ചെയ്യുന്നേ ഇല്ല . അവസാനം അമ്മാവന്‍ ഇടപെട്ട് "അവനെന്താപറയാനുള്ളതെന്ന് കേട്ടിട്ടാവ്വം ശിക്ഷ". രാകേഷ് ധൈര്യം കടമെടുത്ത് പറഞ്ഞു "നിങ്ങളെല്ലാവരും എനിക്ക് നേരെ ഒരു വിരല്‍ആണ് ചൂണ്ടുന്നത് പക്ഷെ നിങ്ങള്ക്ക് നേരെ നിങ്ങളുടെ നാല് വിരല്‍ ചൂന്ടുന്നുന്റ്ടന്നു ഓര്‍ക്കണം . ദയവായി മാപ്പാക്കണം ഇനി ഉണ്ടാവില്ല" അമ്മ പിറുപിറുത്തുകൊന്ട് അടുക്കള യിലേക്ക് പോയി അച്ചനും അമ്മാവനും മുഖത്തോടു മുഖം നോക്കി രാകേഷ് പതുക്കെ മുറ്റത്തെക്ക് പോയി ചേച്ചി മന്ത്രിച്ചത് അവന്‍ കേട്ടു "എടാ ഭയന്കരാ...."
Friday, October 10, 2008
Tuesday, October 7, 2008
Subscribe to:
Posts (Atom)