Sunday, October 26, 2008

യാത്ര മിനികഥ
രാമനുണ്ണി പതിനഞ്ച് വര്‍ഷത്തിനു ശേഷം വീണ്ടും വീട്ടില്‍ തിരിച്ചെത്തി.ചെറുപ്പത്തില്‍ നാടുവിട്ടതായിരുന്നു.വന്ന ദിവസം അച്ചന്റെയും അമ്മയുടെയും കണ്ണുനീര്‍ ചാലുകളും പുന്ചിരിയും അവന്‍ ഹൃദയത്തിലേക്ക് എറ്റുവാങ്ങി. ഒരാഴ്ചക്കുള്ളില്‍ വീട്ടില്‍ സഹോദരങ്ങളുടെയും അവരുടെ ഭാര്യമാരുടെയും മുഖം ഇരുളുന്നത് അവന്‍ കണ്ടു.രാത്രി അച്ച്ചനോടും അമ്മയോടും നാളെ പോവുകയണെന്ന് പറഞ്ഞപ്പോള്‍ ആരൊക്കെയോ ആശ്വാസം കൊളളുന്നത് മനസ്സിലായി.അച്ചന്റെയും അമ്മയുടെയും നിസ്സഹായാവസ്ഥ അവന്‍ കണ്ടു.പിറെറന്നു രാവിലെ ആടംബരക്കാര്‍ മുറ്റ്ത്തെത്തിയപ്പോള്‍ ചിലരൊക്കെ അദ്ഭുതം കൊള്ളുന്നതും അവന്‍ കണ്ടു ഒപ്പം നാല് കണ്ണുനീര്‍ ചാലുകളും.

No comments: