ഓര്‍ക്കാനൊരു ദിനം മിനികഥ
രാകേഷ് വീട്ടുകാരുടെ ഇടയില്‍ ചോദ്യം ചെയ്യപെടുകയാണ് .അമ്മ ഉറക്കെ പറയുന്നുന്ട് "മൊട്ടയില്‍ നിന്നും വളര്‍ന്നില്ല അപ്പോഴേക്കും തുടങ്ങി ദുശ്ശീലം കഷ്ടം" അച്ചന്‍ ആകെ കലി തുള്ളി നില്‍ക്കുകയാണ് "ഭാര്‍ഗവി ചൂരല്‍ കൊണ്ടു വാ" ചോദ്യം കേള്‍ക്കേണ്ട നേരം ചേച്ചി അകത്തേക്ക് ഓടി "മനസ്സ് മന്ത്രിച്ചു എടീ ഭയന്കരീ നിനക്കു ലൈനടിക്കാം പക്ഷെ എനിക്ക് ഒന്നു സിഗരറ്റ് വലി പാടില്ലല്ലേ" ആദ്യമായിട്ടയതുകൊന്ടാവാം ആ നശിച്ച ചുമയാ ആകെ കുളമാക്‍കിയത് . "എന്താ ഭാര്‍ഗവീ ചേച്ചീ ഭഹളം "ആപ്പുറത്തുനിന്നു ആ രാധേടെ അമ്മയാ "നശിച്ചു ഇനി ക്ലാസില്‍ ആകെ പാട്ടാകും" വടി താ അച്ചന്‍ അലറി രാകേഷ് മനസ്സിലോര്‍ത്തു അച്ഛന് അമ്മാവന് പുക വലിക്കാം " ഈ ജനാധിപത്യ രാജ്യത്ത് രണ്ട് നീതിയോ " വടി ഉയര്‍ന്നത് കണ്ടു
ഗൈറ്റനങ്ങുന്ന ശബ്ദം കേട്ട എല്ലാവരും അവിടേക്ക് നോക്കി അതാ അമ്മാവാന്‍ രാകേഷിന്റെ തലയ്ക്കു ചുറ്റും നക്ഷത്രങള്‍ മിന്നുന്നത്c പോലെ തോന്നി , സാധാരണ അമ്മാവന്‍ സപ്പോര്‍ട്ട് ചെയ്യാറാണ് പതിവ് ഇവനുന്ടല്ലോ തെങ്ങിന്‍ ചുവട്ടില്‍ പോയി പഠിക്കാനെന്നും പറഞ്ഞ് സിഗരറ്റ് വലിക്കുകയാ , രാകേഷ് അമ്മാവന്റെ കണ്ണുകളിലേക്ക് നോക്കി "ദുഷ്ടന്‍" മൈന്റ് ചെയ്യുന്നേ ഇല്ല . അവസാനം അമ്മാവന്‍ ഇടപെട്ട് "അവനെന്താപറയാനുള്ളതെന്ന് കേട്ടിട്ടാവ്വം ശിക്ഷ". രാകേഷ് ധൈര്യം കടമെടുത്ത് പറഞ്ഞു "നിങ്ങളെല്ലാവരും എനിക്ക് നേരെ ഒരു വിരല്‍ആണ് ചൂണ്ടുന്നത് പക്ഷെ നിങ്ങള്ക്ക് നേരെ നിങ്ങളുടെ നാല് വിരല്‍ ചൂന്ടുന്നുന്റ്ടന്നു ഓര്‍ക്കണം . ദയവായി മാപ്പാക്കണം ഇനി ഉണ്ടാവില്ല" അമ്മ പിറുപിറുത്തുകൊന്ട് അടുക്കള യിലേക്ക് പോയി അച്ചനും അമ്മാവനും മുഖത്തോടു മുഖം നോക്കി രാകേഷ് പതുക്കെ മുറ്റത്തെക്ക് പോയി ചേച്ചി മന്ത്രിച്ചത് അവന്‍ കേട്ടു "എടാ ഭയന്കരാ...."
1 comment:
അമ്പടാ.. അത് കൊള്ളാലോ..
Post a Comment