Sunday, January 25, 2009

വന്ദേ മാതരം
ജ്വലിക്കുന്ന സൂര്യനെ സാക്ഷി
ഹരിത ഭൂമിയെ സാക്ഷി
ഞങ്ങള്‍ ഭാരതീയര്‍
വിശ്വസ്നേഹത്തിന്‍ നിറകുടങ്ങള്‍
ഞങ്ങള്‍ വിവിധ ഭാഷക്കാര്‍
വിവിധ വേഷക്കാര്‍
വിവിധ മതത്തിന്‍ വിശാസികള്‍
ഞങ്ങള്‍ ഒരൊറ്റ ശ്വാസത്തില്‍
ഹൃദയത്തില്‍ കൈവച്ച്ചിതാ പറയുന്നു ഒരു സ്നേഹ മന്ത്രം
യുഗങ്ങള്‍ തോറും മുഴങ്ങുമീ മന്ത്രം
വന്ദേ മാതരം .

നര്‍മ്മം:-

സംസാരത്തിനിടയിലാണത് സംഭവിച്ചത് ടീച്ചര്‍ ബോധം കേട്ടുവീണു ,ചുറ്റും കണ്ണുകള്‍ അയാള്‍ക്ക്‌ നേരെ തിരിയുന്നത് കണ്ടു.

"മാഷേ അരുതാത്തത് വല്ലതും പറഞ്ഞോ നിങ്ങള്‍ " പിന്നെ കാണാം, ഇപ്പോള്‍ ഡോക്ടറുടെ അടുത്ത് എത്രയും പെട്ടെന്ന് എത്തിക്കാം .

ഡോക്ടര്‍ ഇന്‍ജക്‍ഷന്‍ ചെയ്തിട്ടും , പരിശോധിച്ചിട്ടും ടീച്ചറുടെ ബോധം വരുന്നില്ല .

എന്താണെന്ന് മനസ്സിലാവുന്നില്ല. മെഡിക്കല്‍കോളെജിലേക്ക് റെഫര്‍ ചെയ്യം.

മാഷേ ടീച്ചറുടെ പേരു പറയൂ...ഇനി വയസ്സ് പറയൂ ,വയസ്സ് ഒരു നാല്പത്തി അഞ്ച് വരും

ബോധം കേട്ട ടീച്ചര്‍ പെട്ടെന്ന് എഴുന്നേറ്റ് എന്റെ പ്രായം വെറും മുപ്പത്തി മൂന്നു മാത്രമാ !

Saturday, January 24, 2009


എല്ലാവരും കണ്കുളിര്‍ക്കെ കാണാനായി അവള്‍ വീണ്ടും പൂത്തു.എന്നും അവള്‍ എല്ലാവരുടെയും തണലായിരുന്നു.നിരവധി പ്രണയങ്ങള്‍ക്ക് അവള്‍ സാക്ഷി. ചില വിരഹങ്ങളും അവള്‍ കണ്ടിട്ടുണ്ടാവും.പ്രണയവും മാവും മാമ്പൂവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടായിരിക്കുമോ. സ്കൂളില്‍ പഠിക്കുമ്പോള്‍ അവള്‍ നല്കിയ കണ്ണിമാങ്ങകള്‍ക്ക് എന്തായിരുന്നു രുചി ? എന്തായാലും സ്കൂള്‍ കാലത്ത് അതൊരു ആഘോഷമായിരുന്നു. ബെല്ലടിക്കുംപോഴേക്കും മാവിന്‍ ചുവട്ടില്‍ കണ്ണിമാങ്ങ പെറുക്കി തുരുമ്പെടുക്കുന്ന ബോക്സില്‍ അടച്ച് ഒരോട്ടം വീട്ടിലെത്ത് ഉപ്പ് കൂട്ടി കഴിച്ചാലും പകുതി സ്കൂളില്‍ എത്തും തീര്‍ച്ച.ആര്‍ക്കൊക്കെ ജീവിതത്തില്‍ സ്നേഹ സമ്മാനമായും ചിലപ്പോള്‍ അലിവ് തോന്നിയത് കൊണ്ടും കണ്ണിമാങ്ങകള്‍ കിട്ടിയിട്ടുന്ട് ? ഇന്നിപ്പോള്‍ അതിന്റെ സ്ഥാനം മന്ച്ച് ഏറ്റെടുത്തു. ഇന്നിപ്പോള്‍ മാവില്ല ഉള്ള മാങ്ങ ആര്ക്കും നല്‍കുകയില്ല കിളികള്‍ക്ക് പോലും പണ്ടത്തെ ഓര്‍മ്മയില്‍ ഏപ്രില്‍ മേയ് മാസത്തില്‍ മാവിന്‍ ചുവട്ടില്‍ ആയിരുന്നു അധികവും ഒരു ചെറു കാറ്റിന് വേണ്ടി പ്രാര്‍ത്ത്തിച്ച്ചിട്ടുന്റ്റ് .മാങ്ങ ചെത്തി തിന്നുന്നതിന് പകരം കടിച്ചു തിന്നാനായിരുന്നു രസം അന്നൊരു കൂട്ടായ്മയുണ്ടായിരുന്നുപ്രിയപ്പെട്ട മാവ് നീ നല്കിയ നല്ല ഓര്‍മ്മകള്‍ ഇന്നും മനസ്സിലുന്ട് ഒരുപിടി നല്ല ഓര്‍മ്മകളായി എല്ലാവര്‍ഷവും നീ പൂത്ത്തുലഞ്ഞ് കണ്ണിനും മനസ്സിനും സ്നേഹം പകര്‍ന്ന നീ എന്നും എന്റെയും വേറെ ആരുടെയൊക്കെയോ മനസ്സിലുന്ട്.

Thursday, December 25, 2008

വര്‍ഷം 2008
സുഹൃത്തെ പറയാതിരിക്കാന്‍ വയ്യ സത്യത്തില്‍ നല്ലൊരു നാളയെ ഞാന്‍ സ്വപ്നം കാണുന്നൊന്നും ഇല്ല പക്ഷെ ആഗ്രഹമുന്ട് ആഗ്രഹിക്കുന്നതൊന്നും അല്ലല്ലോ നമ്മള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നത്
ആഗോള മാന്ദ്യം ,കറന്റ് കട്ട്, കുടിവെള്ള പ്രശ്നം, പഴയ മുദ്രാവാക്യം, സിക്കിം ലോട്ടറി, മുംബൈ ആക്രമണം , ബുഷ് പോയി ഒബാമ, മൂന്നാര്‍, മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കുട്ടി സിനിമകള്‍, ഷെയര്‍ മാര്‍ക്കറ്റ് പൊട്ടി, വിഷത്തിനും,മദ്യത്തിനും വിലകൂടി ചുരുക്കി പറഞ്ഞാല്‍ ആകെ മൊത്തം ഒരു കോട്ടുവായ് ഇടുംപോഴേക്കും നേരം വെളുക്കുന്നു. എന്നാലും പുതുവര്‍ഷമല്ലേ വയസ്സ് ഒന്നു കൂടി എന്ന് എല്ലാവരും ഓര്‍ക്കുക മുടി ഇലാത്ത്തവര്‍ നല്ല വിഗ്ഗ് വാങ്ങണം, നരച്ചവര്‍ അത് കറുപ്പിക്കണം, റോഡില്‍ ദയവു ചെയ്തു തുപ്പരുത് പ്ലാസ്റ്റിക് പുറത്തേക്ക് എറിയരുത് ,സി.എഫ്.എല്‍ ഉപയോഗിക്കണം, അന്യരെ സ്നേഹിച്ചില്ലെങ്കിലും ഉപദ്രവിക്കല്ലേ, ചെറിയ വായില്‍ വലിയ വര്‍ത്തമാനം പറയല്ലേ ,നാളെ ചിലപ്പോള്‍ ഓക്സിജന്‍ വിലകൊടുത്തു വാങ്ങേണ്ടിവരും ...അതിനാല്‍ എന്താ ഇപ്പൊ പറയാ എന്നറിയില്ല ആലോചിക്കട്ടെ ........കിട്ടി പോയ് സ്നേഹപൂര്‍വ്വം പുതു വത്സരാശംസകള്‍ നേരുന്നു.

Saturday, December 20, 2008

പാരലല്‍ കോളേജ് തമാശ:

അദ്ധ്യാപകന്‍:"Madhavan was a bachelor in law" "ഇതിന്റെ അര്‍ത്ഥം നിങ്ങള്‍ക്ക് തീര്‍ച്ചയായും പറയാന്‍ കഴിയും പറഞ്ഞുനോക്ക് "

വിദ്യാര്‍ത്ഥി : "മാധവന്‍ നിയമപരമായി അവിവാഹിതനായിരുന്നു." .

അക്കു-എടവണ്ണ

Thursday, December 11, 2008

പുരുഷമേധാവിത്തം:
കല്യാണം കഴിഞ്ഞവര്‍ പെണ്‍വീട്ടില്‍ നിന്നും യാത്ര തിരിക്കുമ്പോള്‍ അവള്‍ കരയുകയായിരുന്നു. അപ്പോള്‍ ഇതു കണ്ട വരന്‍ ചിരിക്കുക യായിരുന്നു.
നര്‍മ്മം:
രണ്ടാളുകള്‍ തമ്മില്‍ വിമാനത്തില്‍ വച്ച് പൊങ്ങച്ചം പറയുകയായിരുന്നു .ഒന്നാമന്‍:എന്റെ വീട്ടില്‍ എല്ലാ റൂമിലും ഏ.സി യുന്ട് വരാന്ത, അടുക്കള എന്തിന് ടോയ്ലറ്റില്‍ വരെ.ചൂട് അനുഭവ പെടുകയെ ഇല്ല.രണ്ടാമത്തെ ആള്‍: എന്റെ വീട്ടില്‍ ഞാന്‍ ഏ.സി ക്ക് പിന്‍വശം ഏ.സി കൊടുത്ത്തിട്ടുന്ട് .