സുഹൃത്തെ പറയാതിരിക്കാന്‍ വയ്യ സത്യത്തില്‍ നല്ലൊരു നാളയെ ഞാന്‍ സ്വപ്നം കാണുന്നൊന്നും ഇല്ല പക്ഷെ ആഗ്രഹമുന്ട് ആഗ്രഹിക്കുന്നതൊന്നും അല്ലല്ലോ നമ്മള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നത്
ആഗോള മാന്ദ്യം ,കറന്റ് കട്ട്, കുടിവെള്ള പ്രശ്നം, പഴയ മുദ്രാവാക്യം, സിക്കിം ലോട്ടറി, മുംബൈ ആക്രമണം , ബുഷ് പോയി ഒബാമ, മൂന്നാര്‍, മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കുട്ടി സിനിമകള്‍, ഷെയര്‍ മാര്‍ക്കറ്റ് പൊട്ടി, വിഷത്തിനും,മദ്യത്തിനും വിലകൂടി ചുരുക്കി പറഞ്ഞാല്‍ ആകെ മൊത്തം ഒരു കോട്ടുവായ് ഇടുംപോഴേക്കും നേരം വെളുക്കുന്നു. എന്നാലും പുതുവര്‍ഷമല്ലേ വയസ്സ് ഒന്നു കൂടി എന്ന് എല്ലാവരും ഓര്‍ക്കുക മുടി ഇലാത്ത്തവര്‍ നല്ല വിഗ്ഗ് വാങ്ങണം, നരച്ചവര്‍ അത് കറുപ്പിക്കണം, റോഡില്‍ ദയവു ചെയ്തു തുപ്പരുത് പ്ലാസ്റ്റിക് പുറത്തേക്ക് എറിയരുത് ,സി.എഫ്.എല്‍ ഉപയോഗിക്കണം, അന്യരെ സ്നേഹിച്ചില്ലെങ്കിലും ഉപദ്രവിക്കല്ലേ, ചെറിയ വായില്‍ വലിയ വര്‍ത്തമാനം പറയല്ലേ ,നാളെ ചിലപ്പോള്‍ ഓക്സിജന്‍ വിലകൊടുത്തു വാങ്ങേണ്ടിവരും ...അതിനാല്‍ എന്താ ഇപ്പൊ പറയാ എന്നറിയില്ല ആലോചിക്കട്ടെ ........കിട്ടി പോയ് സ്നേഹപൂര്‍വ്വം പുതു വത്സരാശംസകള്‍ നേരുന്നു.